പൗരത്വ ഭേദഗതി നിയമം; രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ അഴിക്കുള്ളിലടയ്ക്കും; വിദ്യാര്‍ത്ഥി സമരത്തിനെതിരെ അമിത് ഷാ

ജബല്‍പ്പൂര്‍: രാഹുലും മമതയും കെജ്രിവാളും ആളുകളെ വഴിതെറ്റിക്കുകയാണെന്ന് ബിജെപി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ജബല്‍പ്പൂരില്‍ നടന്ന യോഗത്തിനിടെയാണ് അമിത് ഷാ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. പാകിസ്താനിലെ പീഡനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്കെത്തിയ ഓരോ അഭയാര്‍ത്ഥിക്കും ഇന്ത്യന്‍ പൗരത്വം നല്‍കാതെ തന്റെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ജെഎന്‍യുവില്‍ ചിലര്‍ പ്രതിഷേധിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ‘ഭാരത് തേരെ ടുക്‌ഡേ ടുക്‌ഡേ ഹോ ഏക് ഹസാര്‍, ഇന്‍ഷാ അല്ലാഹ്, ഇന്‍ഷാ അല്ലാഹ് ( ഭാരതത്തെ കഷ്ണം കഷ്ണമാക്കും) എന്ന മുദ്രാവാക്യമാണ് ജെന്‍എയുവിലെ ചിലര്‍ വിളിക്കുന്നതെന്നും അങ്ങനെയുള്ളവരെ ജയിലിലടക്കണ്ടേയെന്നും അമിത് ഷാ ചോദിച്ചു.

രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ അഴിക്കുള്ളിലടയ്ക്കും. പാകിസ്താനിലെ പീഡനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്കെത്തിയ ഓരോ അഭയാര്‍ത്ഥിക്കും ഇന്ത്യന്‍ പൗരത്വം നല്‍കാതെ തന്റെ സര്‍ക്കാരിന് വിശ്രമമില്ലെന്നും കോണ്‍ഗ്രസും പ്രതിപക്ഷവും പൗരത്വ നിയമ ഭേദഗതിയെ എത്രത്തോളം എതിര്‍ത്താലും ഓരോ അഭയാര്‍ത്ഥിക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത് വരെ തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുമെന്നും അമിത് ഷാ ആവര്‍ത്തിച്ചു.

Exit mobile version