ഗുജറാത്തില്‍ വാതക ഫാക്ടറിയില്‍ സ്‌ഫോടനം; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഫാക്ടറിയില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു.

ഗാന്ധിനഗര്‍: ഗുജറാത്തിലെ വാതക ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ ഇരുപതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് ദാരുണ സംഭവം ഉണ്ടായത്.

മെഡിക്കല്‍ ആവശ്യത്തിനായി വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് രാവിലെ 11 മണിയോടെ സ്‌ഫോടനമുണ്ടായത്. വാതകപൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഫാക്ടറിയില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു.

Exit mobile version