തെരഞ്ഞെടുപ്പുകള്‍ ന്യൂജനറേഷനാകുന്നു; വരുന്നു ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. 11 മണ്ഡലങ്ങളിലാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. മണ്ഡലങ്ങള്‍ പിന്നീടു നിശ്ചയിക്കും.

സാധാരണ വോട്ടര്‍സ്ലിപ്പുമായി ബൂത്തിലെത്തുന്നവരുടെ പേരുവിവരം പട്ടിക നോക്കി കണ്ടെത്താനുള്ള സമയ നഷ്ടം ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് നടപ്പാക്കുന്നതോടെ ഒഴിവാക്കാനാകും. ക്യൂആര്‍ കോഡുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് പോളിങ് സ്റ്റേഷനില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ എല്ലാ വിവരവും എളുപ്പത്തില്‍ കിട്ടും.

ഡിജിറ്റല്‍ വോട്ടര്‍ സ്ലിപ്പിനു പ്രത്യേക ആപ് ഉണ്ടാകും. വോട്ടര്‍ക്ക് സ്വന്തം സ്മാര്‍ട്ട് ഫോണുമായി ബൂത്തില്‍ നിശ്ചിതസ്ഥാനം വരെ പോകാം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ ഫോണ്‍ അവിടെ ഏല്‍പ്പിക്കണം. പരീക്ഷണം വിജയിച്ചാല്‍ ക്രമേണ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് ആലോചനയെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

Exit mobile version