ജെഎന്‍യു വിവാദം: വിസി ഉടന്‍ രാജി വയ്ക്കണമെന്ന് മുരളി മനോഹര്‍ ജോഷി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളും കേന്ദ്രവും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടയില്‍ വിസി എം ജഗ്ദേഷ് കുമാര്‍ ഉടന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. ഫീസ് വര്‍ധന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാത്തതില്‍ അദ്ദേഹത്തിന്റെ കടുംപിടിത്തം ഞെട്ടിക്കുന്നതാണെന്നു ജോഷി പറഞ്ഞു. ജെഎന്‍യു വിഷയത്തില്‍ പരസ്യമായി നിലപാടെടുക്കുന്ന ആദ്യ മുതിര്‍ന്ന ബിജെപി നേതാവാണ് മുരളി മനോഹര്‍ ജോഷി.

ഫീസ് വര്‍ധനവില്‍ സമവായത്തിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് രണ്ട് തവണ വൈസ് ചാന്‍സിലറോട് നിര്‍ദേശിച്ചിരുന്നു. അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും സംസാരിക്കാനും ആവശ്യപ്പെട്ടു. എന്നിട്ടും ജെഎന്‍യു വൈസ് ചാന്‍സിലര്‍ അത്തരമൊരു ശ്രമം പോലും നടത്തിയില്ലെന്ന് ജോഷി ചൂണ്ടിക്കാട്ടി. അത്തരമൊരാള്‍ ഇതുപോലൊരു പോസ്റ്റില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് ജോഷി ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ജെഎന്‍യു വിസിക്കെതിരേ ഇതാദ്യമായാണ് ബിജെപി കേന്ദ്രത്തില്‍ നിന്നുതന്നെ ഒരു വിമര്‍ശനം ഉയരുന്നത്.

Exit mobile version