രാമക്ഷേത്രം നിര്‍മ്മിക്കണം; ആവശ്യവുമായി ഉദ്ധവ് താക്കറെ ഇന്ന് അയോദ്ധ്യയില്‍

റാലിക്ക് പകരം അയോദ്ധ്യയിലെ തര്‍ക്കഭൂമി സന്ദര്‍ശിക്കുന്ന ഉദ്ധവ് സന്യാസികളുമായി കൂടിക്കാഴ്ച്ച നടത്തും.

ലക്‌നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് ശിവസേന നടത്തുന്ന ചലോ അയോദ്ധ്യ പരിപാടിയുടെ ഭാഗമായി ഉദ്ധവ് താക്കറെ ഇന്ന് അയോദ്ധ്യയില്‍ എത്തും. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശേഖരിച്ച ഇഷ്ടികളും മണ്ണുമായി മൂവായിരത്തോളം ശിവസേന പ്രവര്‍ത്തകരും അയോദ്ധ്യയില്‍ എത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.

രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് ശിവസേന അയോദ്ധ്യയില്‍ നടത്താനിരുന്ന റാലിക്ക് യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. റാലിക്ക് പകരം അയോദ്ധ്യയിലെ തര്‍ക്കഭൂമി സന്ദര്‍ശിക്കുന്ന ഉദ്ധവ് സന്യാസികളുമായി കൂടിക്കാഴ്ച്ച നടത്തും.

Exit mobile version