നിര്‍ഭയ കേസ്; ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനിടെ വധ ശിക്ഷ നടപ്പാക്കാനിരിക്കെ തടയാനുള്ള നിമയ പരമായ ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി; നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കാനിരിക്കെ ശിക്ഷ തടയാനുള്ള നിയമപരമായ ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു. മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കു മുന്നില്‍ തിരുത്തല്‍ ഹര്‍ജി, ദയാഹര്‍ജി വഴികളാണ് ഇനിയുള്ളത്.

തിഹാര്‍ ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ച അഭിഭാഷകര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല ഹൗസ് കോടതി വിധിക്ക് എതിരെ അപ്പിലും സുപ്രിംകോടതിയില്‍ തെറ്റ് തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ നടപടികള്‍ തുടങ്ങി. സമാന്തരമായി പ്രതികളായ മുകേഷ്, വിനയ് എന്നിവര്‍ മരണ വാറന്റ് പുറപ്പെടുവിച്ച കോടതി നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയിലും ഹര്‍ജി നല്‍കുന്നത്.

തിങ്കളാഴ്ചക്ക് മുന്‍പ് ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം. മരണവാറന്റിന്റെ പകര്‍പ്പ് കോടതി പ്രതികള്‍ക്ക് മാത്രമേ നേരിട്ട് നല്‍കു. പ്രതികള്‍ക്ക് കോടതി തിലക് മാര്‍ഗ്ഗ് പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ വഴി കൈമാറിയ വാറണ്ടും പ്രതികള്‍ അഭിഭാഷകര്‍ക്ക് കൈമാറി. ശിക്ഷാ തിയ്യതി തീരുമാനിക്കപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയും നിരിക്ഷണവും ആണ് ജയിലില്‍ പ്രതികള്‍ക്ക് എര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് തവണ ഇന്നലെ പ്രതികളെ വൈദ്യപരിശൊധനക്ക് വിധേയരാക്കി.

ഏഴുവര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധി നടപ്പാക്കുന്നത്. 2012 ഡിസംബര്‍ 16-നാണ് നിര്‍ഭയ ആക്രമിക്കപ്പെടുന്നത്. കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. കേസിലെ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി 2015-ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതാണ്.

Exit mobile version