പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങളുടെ വീഡിയോ പുറത്തുവിട്ട് ബിജെപി; ബോളിവുഡിൽ സംഘർഷം കനത്തേക്കും

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ക്യാംപസിൽ സന്ദർശനം നടത്തിയത് സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ പുതി നമ്പറുമായി ബിജെപി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് ബിജെപി വിമർശനങ്ങളെ തടയാൻ ശഅരമിച്ചിരിക്കുന്നക്, ഗായകൻ ഷാൻ, അഭിനേതാക്കളായ തനിഷ മുഖർജി, രൺവീർ ഷോരെ, സംവിധായകൻ അനിൽ ശർമ്മ തുടങ്ങിയ പ്രമുഖരാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായങ്ങൾ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ജെഎൻയുവിലെത്തിയ ദീപികയ്ക്ക് പിന്തുണയുമായി അനുരാഗ് കശ്യപ്, റിച്ച ഛദ്ദ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. ഇതോടെ ബോളിവുഡ് തന്നെ പരത്വ നിയമത്തെ ചൊല്ലി രണ്ട് തട്ടിലായിരിക്കുകയാണ്. നേരത്തെ, പൗരത്വ നിയമ ഭേദഗതിയിൽ ബോളിവുഡ് താരങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി കേന്ദ്രമന്ത്രി പീയുഷ് ഗോയലും ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡെയും ബോളിവുഡ് താരങ്ങൾക്ക് മുംബൈയിൽ ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. എന്നാൽ താരങ്ങളിൽ പലരും ഇതിൽ നിന്ന് വിട്ടുനിന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് പിന്നാലെയാണ് ജെഎൻയുവിൽ അക്രമത്തിനിരയായ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ദീപിക പദുകോൺ ജെഎൻയുക്യാമ്പസിലെത്തിയത്.

Exit mobile version