ഹിറ്റ്ലര്‍ യുവ പോരാളികളെക്കൊണ്ട് നടപ്പിലാക്കിയതാണ് ജെഎന്‍യുവില്‍ നടക്കുന്നത്; അക്രമത്തെ അപലപിച്ച് മനീഷ് തിവാരി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന എബിവിപി അക്രമങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്ത്. നാസി ജര്‍മ്മനിയെ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളാണ്
ജെഎന്‍യുവില്‍ നടക്കുന്നതെന്ന് മനീഷ് തിവാരി പറഞ്ഞു. ഭരണാധികാരികള്‍ പദ്ധതിയിട്ട് നടപ്പാക്കുന്ന ഫാസിസമാണ് അരങ്ങേറുന്നത് എന്നതില്‍ സംശയമില്ലെന്നും അത് തന്നെയാണ് ഹിറ്റ്ലര്‍ തന്റെ യുവ പോരാളികളെക്കൊണ്ട് നടപ്പിലാക്കിയതെന്നും തിവാരി ട്വീറ്റ് ചെയ്തു.

മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിന് തലയ്ക്ക് സാരമായി പരിക്കേറ്റു. അക്രമകാരികള്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Exit mobile version