ജാമിയ മിലിയ സര്‍വകലാശാല തിങ്കളാഴ്ച തുറക്കും; പരീക്ഷകള്‍ 9ന് ആരംഭിക്കും

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അടച്ചിട്ട ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ജനുവരി 6ന് തുറക്കും. സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടായതോടെയാണ് സര്‍വകലാശാല തുറക്കാന്‍ തീരുമാനമായത്. പൂര്‍ത്തിയാക്കാനുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ 9ന് ആരംഭിക്കും.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡിസംബര്‍ 15നാണ് ക്യാംപസ് അടച്ചിട്ടത്. ദേശീയ നേതാക്കളടക്കം ക്യാംപസിലെത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനൊപ്പം അണിനിരന്നിരുന്നു. സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു.

ക്യാംപസിനകത്ത് പോലീസ് കയറിയതും വിദ്യാര്‍ത്ഥികളെ തല്ലിയതും വലിയ വിവാദവുമായിരുന്നു. രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പൗരത്വ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടതും ജാമിയയിലെ വിദ്യാര്‍ത്ഥികളായിരുന്നു.

Exit mobile version