പാകിസ്താനില്‍ ഗുരുദ്വാര ആക്രമിച്ച സംഭവം; മതഭ്രാന്ത് അപകടകരമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാകിസ്താനില്‍ ഗുരുദ്വാരക്ക് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് രാഹുല്‍ ഗാന്ധി. നങ്കന സാഹബിന് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയവുമാണെന്നും മതഭ്രാന്ത് അപകടകരമാണെന്നുമാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെ കല്ലേറുണ്ടായത്.

നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയില്ലെന്നും രാഹുലിന്റെ സിഖ് വിരുദ്ധ നിലപാടാണ് ഇത് വെളിവാക്കുന്നതെന്നുമാണ് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആരോപിച്ചത്. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കി രംഗത്ത് എത്തിയത്.

‘നങ്കന സാഹിബിന് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയമാണ്. മതഭ്രാന്ത് അപകടകരമാണ്. വര്‍ഷങ്ങള്‍ പഴക്കമുളള വിഷം. അതിന് അതിരുകളില്ല. സ്നേഹം, പരസ്പര ബഹുമാനം,പരസ്പരം മനസ്സിലാക്കുക എന്നിവ മാത്രമാണ് ഇതിനുള്ള വിഷസംഹാരി’ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version