കേരളഹൗസ് ജീവനക്കാരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് തടഞ്ഞ് റസിഡന്റ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മരിച്ച കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ തടഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ അനുമതി നല്‍കി.

കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ അനുവദിക്കില്ലെന്ന് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ പറഞ്ഞു. റസിഡന്റ് കമ്മീഷണര്‍ നേരിട്ട് ഇറങ്ങി മൃതദേഹവുമായി എത്തിയ ആംബുലന്‍സ് തടഞ്ഞ് വെക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി.

തുടര്‍ന്ന് ജീവനക്കാാര്‍ പ്രതിഷേധവുമായി എത്തിയതോടെ മൃതദേഹം കേരള ഹൗസിലേക്ക് കയറ്റി. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അനുമതി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പാലക്കാട് സ്വദേശിയാണ് ഗീത. കേരളാ ഹൗസ് മുന് ജീവനക്കാരനായ ചെന്താമരാക്ഷന്റെ ഭാര്യയാണ്.

Exit mobile version