ഇന്ത്യയ്‌ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് സയ്യിദ് അക്ബറുദ്ദീന്‍

ന്യൂഡല്‍ഹി: യുപിയിലെ മുസ്ലിംങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവച്ച ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് യുഎന്‍ ആസ്ഥാനത്തെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. ‘കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍, പഴയ ശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണ്’, സയ്യീദ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഇന്ത്യക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് നേരത്തെ ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീശ് കുമാര്‍ രംഗത്ത് എത്തിയിരുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള ഏഴ് വര്‍ഷം മുമ്പത്തെ മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന്‍ പങ്കുവെച്ചത്. ഇമ്രാന്‍ പങ്കുവച്ചത് 2013 മേയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്നും ഉത്തര്‍ പ്രദേശില്‍നിന്നുള്ള വീഡിയോ അല്ലെന്നും യുപി പോലീസ് വ്യക്തമാക്കി.

Exit mobile version