സംഘര്‍ഷഭരിതമായി പശ്ചിമേഷ്യ; ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഇറാന്‍ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഭരിതമായ പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം. യുഎസ്, യൂറോപ്പ് തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയില്‍നിന്ന് പോകുന്ന മിക്ക വിമാനങ്ങളും ഇറാനിയന്‍ വ്യോമപാതയിലൂടെയാണ് സഞ്ചരിക്കുന്നത്.

വ്യോമാക്രമണത്തിലൂടെയാണ് ഇറാന്‍ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായി. ഈ സാഹചര്യം കണക്കിലെടുത്താണ് വ്യോമപാത ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇറാനിയന്‍ വ്യോമപാതയിലൂടെ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ മുന്‍കരുതല്‍ പാലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, നിലവില്‍ വ്യോമപാതയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എയര്‍ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. എയര്‍ ഇന്ത്യയാണ് ഈ വ്യോമപാതയിലൂടെ ഏറ്റവും കൂടുതല്‍ സര്‍വ്വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനി.

Exit mobile version