ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

ടെഹ്‌റാന്‍: ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് വെടിനിര്‍ത്തല്‍ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നുമാണാണ് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും സംഘര്‍ഷം തുടര്‍ന്നിരുന്നു. ഇസ്രയേലില്‍ ഇറാന്റെ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിര്‍ത്തലിന് ഇറാന്‍ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇസ്രയേലും വെടിനിര്‍ത്തല്‍ വാര്‍ത്ത സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ വ്യോമപാത തുറന്നു എന്നാണ് വിവരം.

Exit mobile version