ശാസ്ത്ര സാങ്കേതിക മേഖലയിലെ വിജയത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ വളര്‍ച്ച; നരേന്ദ്ര മോഡി

ശാസ്ത്ര സാങ്കേതിക മേഖലയിലെ വിജയത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ വളര്‍ച്ച നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 107ാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ സയന്‍സ് മേഖലയില്‍ വന്‍ വളര്‍ച്ചയാണ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശാസ്ത്ര രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. സാങ്കേതിക രംഗത്ത് ഇന്ത്യ 52ാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിരവധി ശാസ്ത്ര സാങ്കേതിക വിദഗ്ധരാണ് ഉയര്‍ന്നു വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇത് കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണെന്നും രാജ്യത്തിന് വേണ്ടി നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version