ശാസ്ത്ര സാങ്കേതിക മേഖലകളില്‍ തുല്യത ഉറപ്പ് വരുത്തണം, പുതിയ കരട് നയം പുറത്തിറക്കി; സ്ത്രീകളുടെയും, എല്‍ജിബിറ്റിക്യു സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യം

gender equality | bignewslive

ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതിയ നയത്തിന്റെ ഭാഗമായി 30 ശതമാനം സംഘടനകളില്‍ സ്ത്രീകളെ നിയമിക്കണമെന്ന് കരട്. അതുപോലെ എല്‍ജിബിറ്റിക്യു സമൂഹത്തിന്റെ ജീവിത പങ്കാളിയായവര്‍ക്ക് വിവാഹ ആനുകൂല്യങ്ങളും അനുവദിക്കണമെന്നും കരട് നയം പറയുന്നു. പ്രധാനമായും ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് വേര്‍തിരുവുകള്‍ ഒഴിവാക്കി ശാസ്ത്ര സാങ്കേതിക മേഖലകളില്‍ തുല്യത ഉറപ്പുവരുത്തനാണ്.

കരട് നയത്തില്‍ പറയുന്നത് എല്‍ജിബിറ്റിക്യു സമൂഹം എല്ലാവിധ ലിംഗ ചര്‍ച്ചകളിലും ഉള്‍പ്പെട്ടിരിക്കണം. അവരുടെ അവകാശങ്ങള്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സുരക്ഷിതത്ത്വം ഉറപ്പ് വരുത്തണം. ഇതുകൂടാതെ എല്‍ജിബിറ്റിക്യു സമൂഹത്തിന്റെ ജീവിത പങ്കാളിയായവര്‍ക്ക് ലിംഗ ഭേദമന്യേ വിവാഹ ആനുകൂല്യങ്ങള്‍ അനുവദിക്കും.

”ഞങ്ങളുടെ പ്രധാന ലക്ഷ്യം എന്നത് വനിതകളെയും യുവജനതെയും ഉദ്ദേശിച്ചാണ്. ഈ രണ്ട് വിഭാഗത്തില്‍പെട്ടവരും കൂടുതല്‍ ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. ശാസ്ത്രത്തില്‍ സ്ത്രീകളെ തീര്‍ത്തും കാണാനില്ല. പ്രായോഗികമായി അവരെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്.” ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അഷുതോഷ് ശര്‍മ്മ പറഞ്ഞു.

എന്നാല്‍ പുതിയ നിയമങ്ങളുടെ ഭാഗമായി ഒരേ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നവര്‍ വിഭാഗം കഴിച്ചാല്‍ ഒരാളെ നിര്‍ബന്ധിത സ്ഥലം മാറ്റത്തിന് വിധേയനാക്കും. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് നിയമനം നല്‍കുക വഴി അവര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകും. ഇത് ലിംഗ നിഷ്പഷതയ്ക്ക് വഴിതെളിക്കും എന്നതാണ് കാരണം. മറ്റൊരു പ്രധാന നിര്‍ദ്ദേശം സ്ഥാന കയറ്റങ്ങള്‍ക്കും, ബഹുമതികള്‍ക്കും പ്രായം ഒരു പരിഗണനാ വിഷയമാക്കേണ്ട എന്നതാണ്. വിവാഹത്തിന് ശേഷം പ്രസവത്തിന് അവധിയെടുക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഗുണകരമാകും.

ജാതിയുടെയോ, മതത്തിന്റെയോ, വര്‍ഗത്തിന്റെയോ പേരില്‍ ആര്‍ക്കും വിവേചനം അനുഭവിക്കാതെ എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നല്‍കുക എന്നതാണ് ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനം.

Exit mobile version