കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്‌സ്പ്രസ് 20 മുതല്‍; അല്‍ഫോണ്‍സ് കണ്ണന്താനം ഫ്‌ളാഗ് ഓഫ് ചെയ്യും

ബംഗളുരു: കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്സ്പ്രസ്സ് ഒക്ടോബര്‍ 20ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫ്‌ളാഗ് ഓഫ് ചെയ്യും. ബസനവാഡി വരെയാണ് കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ഇതിനു മുമ്പുളള കൃഷ്ണരാജപുരത്തും സ്റ്റോപ്പുണ്ട്.

വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.50 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10.45ന് ബനസ്വാഡിയിലെത്തും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബനസ്വാഡിയില്‍ നിന്നും വൈകീട്ട് 7 മണിക്ക് പുറപ്പെടുന്ന ട്രയിന്‍ രാവിലെ 9.05ന് കൊച്ചുവേളിയില്‍ തിരിച്ചെത്തും.

22 തേഡ് എസി കോച്ചുകളാണ് ഹംസഫറിനുള്ളത്. ഇതില്‍ സിസിടിവി ക്യാമറ, ജിപിഎസ്, സ്റ്റേഷന്‍ അനൗണ്‍സ്മെന്റ് ഡിസ്പ്ലേ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, സ്മോക്ക് അലാറം, കോഫീ വെന്‍ഡിങ്ങ് മെഷീന്‍, മിനി പാന്‍ട്രി തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Exit mobile version