‘എല്ലാവര്‍ക്കും 2020 വളരെ മികച്ച വര്‍ഷമാകട്ടെ’ ; ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ‘വിരുഷ്‌ക’

സ്വിറ്റ്സര്‍ലന്‍ഡില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രണ്ടു പേരും രംഗത്ത് എത്തിയത്.

മുംബൈ: ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ‘വിരുഷ്‌ക’. സ്വിറ്റ്സര്‍ലന്‍ഡില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രണ്ടു പേരും രംഗത്ത് എത്തിയത്.

ഇരുവരും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇസ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി. ഇരുവരും സ്‌റ്റൈലിഷായ വിന്റര്‍ വസ്ത്രങ്ങള്‍ ധരിച്ച് മഞ്ഞുമലകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

2020 എല്ലാവര്‍ക്കും വളരെ മികച്ച വര്‍ഷമാകട്ടെ എന്ന് താരങ്ങള്‍ ആശംസിച്ചു.
നേരത്തെ വിരാട് കോഹ്‌ലി ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തി അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് സര്‍പ്രൈസ് നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Exit mobile version