കാശ്മീരില്‍ നാലര മാസത്തിന് ശേഷം എസ്എംഎസ് സേവനം പുനഃരാരംഭിച്ചു

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനഃരാരംഭിച്ചത്

ശ്രീനഗര്‍: നാലര മാസത്തിന് ശേഷം കാശ്മീരില്‍ എസ്എംഎസ് സേവനം പുനഃരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനഃരാരംഭിച്ചത്. ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് ജമ്മു കാശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയുടെ സേവനങ്ങള്‍ നിലച്ചത്. ജമ്മുകാശ്മീരിന്റെ
പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയത്.

അതേസമയം, ഇന്റര്‍നെറ്റ് ഒഴികെയുള്ള മറ്റു സേവനങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുനഃസ്ഥാപിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡ്ലൈന്‍-പോസ്റ്റ് പെയ്ഡ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ച് വരികയാണ്. മൊബൈല്‍ ഫോണുകളിലെ എസ്എംഎസ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍ര്‍നെറ്റ് സേവനങ്ങളും ഡിസംബര്‍ 31-ന് അര്‍ധരാത്രി മുതല്‍ ലഭ്യമാക്കി തുടങ്ങിയതായി ജമ്മു കാശ്മീര്‍ ഭരണവക്താവ് റോഹിത് കന്‍സാല്‍ അറിയിച്ചു.

Exit mobile version