വീടിന് തീപിടിച്ച് കൂടുംബത്തിലെ ആറ് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: വീടിന് തീ തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര് മരിച്ചു. പര്‍വ്വീന്‍(40), സഹോദരങ്ങളായ അബ്ദുള്‍ അസീസ് (8), അബ്ദുള്‍ അഹദ്(5), സഹോദരി ഫത്മ(12), സൈന (10), റുകിയ(8) എന്നിവരാണ് മരിച്ചത്. ഗാസിയാബാദിലെ ലോനി ടൗണിണ്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിനാല്‍ മെഴുകുതിരി കത്തിച്ചുവച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം അപകടകാരണം എന്തെന്ന ഔദ്യോഗിക വിശദീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. അഞ്ച് സഹോദരങ്ങളും അവരുടെ കുടുംബവുമാണ് മൂന്ന് നിലയുള്ള വീട്ടില്‍ താമസിക്കുന്നത്.

‘വീടിന്റെ താഴെ നിലയിലെ മുറിയിലാണ് തീപിടിച്ചത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടാണ് അയല്‍വാസി ഇവിടെ എത്തിയത്. താമസക്കാരില്‍ നിന്നും യാതൊരു പ്രതികരണവുമില്ലാതെ വന്നതോടെ ഇയാള്‍ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടക്കുകയായിരുന്നു. തുടര്‍ന്ന് റൂമില്‍ ആറ് പേരും അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു’ എന്ന് അയല്‍വാസി പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Exit mobile version