ബഹിരാകാശ ദൗത്യം മാത്രമല്ല; ഓടക്കുഴൽ വായനയിലും വിസ്മയം തീർത്ത് ഇസ്‌റോ ശാസ്ത്രജ്ഞൻ; കുഞ്ഞികൃഷ്ണനെ അഭിനന്ദിച്ച് എംപിമാരും

ബംഗളൂരു: ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനും മലയാളിയുമായ ബഹിരാകാശ ദൗത്യം മാത്രമല്ല മനോഹരമായി ഓടക്കുഴൽ വായിക്കാനും തനിക്കാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ. ബംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടർ പി കുഞ്ഞികൃഷ്ണൻ ആണ് ഓടക്കുഴൽ വായിച്ച് എംപിമാരെ അടക്കം ഞെട്ടിച്ചത്. ബംഗളൂരുവിൽ നടന്ന പാർലമെന്ററി സമിതി യോഗത്തിന്റെ അവസാന ദിനത്തിലാണ് ഇസ്റോയിലെ മുതിർന്ന ശാസ്ത്രജ്ഞന്റെ അമ്പരപ്പിക്കുന്ന പ്രകടനം അരങ്ങേറിയത്. പാർലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് എംപിയുമായ ജയറാം രമേശാണ് ഇസ്റോയുടെ മുതിർന്ന ശാസ്ത്രജ്ഞൻ ഓടക്കുഴലിൽ നാദവിസ്മയം തീർക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

‘പ്രൊഫഷ്ണൽ ഫ്ളൂട്ട് പ്ലെയർ’ എന്ന് കുഞ്ഞിക്കണ്ണനെ വിശേഷിപ്പിച്ച് കൊണ്ടാണ് ജയറാം രമേശ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഐഎസ്ആർഒ മേധാവി കെ ശിവന്റെ സാന്നിധ്യത്തിലായിരുന്നു ഓടക്കുഴൽ വായന. പ്രശസ്തതമായ ‘വാതാപി ഗണപതിം ബജേം’ കീർത്തനം ഓടക്കുഴലിൽ വായിച്ചാണ് കുഞ്ഞികൃഷ്ണൻ സദസിനെ കയ്യിലെടുത്തത്. മലയാളിയായ കുഞ്ഞികൃഷ്ണൻ കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. രണ്ടാം ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. കുഞ്ഞികൃഷ്ണൻ 17 പിഎസ്എൽവി ദൗത്യങ്ങളുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version