കമോണ്‍ എവരിബഡീ; പൗരത്വനിയമ ഭേദഗതിയെ പിന്തുണയ്ക്കാത്തവരെല്ലാം പിന്തുണക്കൂ, സമൂഹമാധ്യമങ്ങളിലൂടെ പിന്തുണക്കാന്‍ പറയൂ; നമോ ആപ്പിലെ വിവരങ്ങള്‍ പങ്കുവെക്കൂ; നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ജനങ്ങള്‍ പൗരത്വനിയമ ഭേദഗതിയെ പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പൗരത്വ ഭേദഗതി നിയമത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ തേടിയുള്ള ക്യാംപെയ്നിന് തുടക്കം കുറിച്ചുകൊണ്ടാണ് മോഡി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ സപ്പോര്‍ട്ട് സിഎഎ എന്ന ഹാഷ്ടാഗോടെയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

ട്വിറ്ററിലൂടെയാണ് മോഡി ഇക്കാര്യം അറിയിച്ചത്. പ്രചാരണവുമായി ബന്ധപ്പെട്ടും പൗരത്വ ഭേദഗതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നമോ ആപ്പിലൂടെ ലഭിക്കുമെന്നും ഈ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കണമെന്നും മോഡി ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം നഷ്ടപ്പെടുത്താനല്ലെന്ന് വ്യക്തമാക്കിയ മോഡി വേട്ടയാടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് പൗരത്വ ഭേദഗതി നിയമമെന്നും കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി മുസ്‌ലിംകള്‍ക്കെതിരായ നിയമമല്ലെന്ന് മോഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച മുസ്‌ലിംകള്‍ ഭാരത മാതാവിന്റെ സന്താനങ്ങളാണെന്നായിരുന്നു മോഡി പറഞ്ഞത്.

Exit mobile version