പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ചതിന് സ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; കോലം വരച്ച് പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍

ചെന്നൈയില്‍ ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുമ്പില്‍ കോലം വരച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ചതിന് സ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോലം വരച്ച് പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍. ചെന്നൈയില്‍ ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുമ്പില്‍ കോലം വരച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, കനിമൊഴി, അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പടെയുള്ളവരുടെ വസതികള്‍ക്ക് മുമ്പിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍ കോലം വരച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസം ചെന്നൈയിലെ ബസന്ത് നഗറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചതിന് നാല് സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതുജനത്തിന് ശല്യമുണ്ടാക്കി എന്ന പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ അഭിഷാകരെ ഉള്‍പ്പെടെ പോലീസ് തടഞ്ഞുവെച്ചെങ്കിലും പീന്നീട് പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ അറസ്റ്റ് ചെയ്തവരെ പോലീസ് വിട്ടയച്ചിരുന്നു.

Exit mobile version