സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല; പ്രിയങ്കാ ഗാന്ധിക്കെതിരെ സിആര്‍പിഎഫ്

സുരക്ഷയില്ലാതെ മോട്ടോര്‍ ബൈക്കില്‍ പ്രിയങ്ക സ്വയം യാത്ര ചെയ്യുകയായിരുന്നുവെന്നാണ് സിആര്‍പിഎഫിന്റെ വിശദീകരണം.

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്‌തെന്ന വിവാദത്തില്‍ വിശദീകരണവുമായി സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫ് രംഗത്ത്. സുരക്ഷയില്ലാതെ മോട്ടോര്‍ ബൈക്കില്‍ പ്രിയങ്ക സ്വയം യാത്ര ചെയ്യുകയായിരുന്നുവെന്നാണ് സിആര്‍പിഎഫിന്റെ വിശദീകരണം.

ലഖ്‌നൗവിലെ പരിപാടിയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രിയങ്ക നേരത്തെ നല്‍കിയില്ലെന്നും സിആര്‍പിഎഫ് വിശദീകരിച്ചു. പോലീസ് മര്‍ദ്ദിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി ലഖ്‌നൗ പോലീസ് നേരത്തെയും രംഗത്ത് എത്തിയിരുന്നു.

അതേസമയം, പോലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മര്‍ദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും ലഖ്‌നൗ സര്‍ക്കിള്‍ ഓഫീസര്‍ ഡോക്ടര്‍ അര്‍ച്ചന സിംഗ് വിശദീകരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ശേഷം നേരത്തെ അറസ്റ്റിലായ രണ്ട് പേരുടെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ചപ്പോഴായിരുന്നു പോലീസ് അതിക്രമമെമന്നാണ് പ്രിയങ്ക ഗാന്ധി പരാതിപ്പെട്ടത്.

Exit mobile version