മീററ്റില്‍ വെടിവെപ്പിന് മുമ്പ് സിസിടിവി ക്യാമറ തകര്‍ക്കുന്ന പോലീസ്! വൈറലായി ചിത്രങ്ങള്‍

വെടിവെപ്പിന് മുമ്പ് സിസിടിവി തകര്‍ക്കുന്ന പോലീസുകാരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഉത്തര്‍പ്രദേശ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധക്കാരെ പോലീസ് നേരിടുന്നതും വിവാദമാകുകയാണ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിന് മുമ്പ് സിസിടിവി തകര്‍ക്കുന്ന പോലീസുകാരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലെ 10 നഗരങ്ങളില്‍ ഇന്നും ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവിലും ,ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍,മധുര, അലിഗഢ്, ആഗ്ര, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റിന് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും.

Exit mobile version