ബ്രിട്ടണിലും മല്യയ്ക്ക് പ്രഹരം..! ലണ്ടനിലെ ആഡംബര വസതി സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുക്കും

ലണ്ടന്‍: ബ്രിട്ടണിലും പ്രഹരമേറ്റ് വിവാദ മദ്യവ്യവസായി വിജയ് മല്യ. ലണ്ടനിലെ ആഡംബര വസതി സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുക്കും.ബാങ്കിനു വന്ന നിയമ ഇടപാടുകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയായ 88,000 പൗണ്ട് അടയ്ക്കാന്‍ മല്യയോട് യുകെ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ മല്യയുടെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

എന്നാല്‍ ബാങ്കിന്റെ വാദങ്ങള്‍ ജയിക്കുകയാണ് ഇപ്പോള്‍. 20.4 ദശലക്ഷം പൗണ്ടിന് ഈടുവച്ച, മധ്യ ലണ്ടനിലെ റീജന്റ് പാര്‍ക്കിനു സമീപമുള്ള കോണ്‍വാള്‍ ടെറസിലെ വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളുമായാണ് യുബിഎസ് മുന്നോട്ടുപോയത്. കോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നടപടികള്‍ തുടരുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും യുബിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിജയ് മല്യയുടെയും കുടുംബത്തിന്റെയും യുബി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് അതിഥികളുടെയും ആഡംബര വസതിയാണ് ഇതെന്നാണ് യുകെ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. കേസ് ഇനി അടുത്ത മേയില്‍ പരിഗണിക്കും.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി 9380 കോടി കടമെടുത്ത വിജയ്മല്യ വായ്പ തിരിച്ചടക്കാതെ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്കു കടക്കുകയായിരുന്നു.

Exit mobile version