പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങള്‍ക്ക് എതിരല്ല; കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പൗരത്വ ഭേദഗതിയെ പിന്തുണച്ച് വീണ്ടും നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങള്‍ക്ക് എതിരല്ല. കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

മൂന്ന് അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. അല്ലാതെ നിയമം മുസ്ലിംങ്ങള്‍ക്ക് എതിരല്ല. കോണ്‍ഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങള്‍ തിരിച്ചറിയണം. അവര്‍ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കഴിഞ്ഞ ദിവസവും നിതില്‍ ഗഡ്കരി രംഗത്ത് വന്നിരുന്നു. ‘ഈ ലോകത്ത് ഹിന്ദുക്കള്‍ക്കായി ഒരു രാഷ്ട്രവുമില്ല, നേരത്തെ നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. പക്ഷേ ഇപ്പോള്‍ ഒന്നുമില്ല, അപ്പോ ഹിന്ദുക്കളും സിഖുകളും എങ്ങോട്ട് പോകും.? മുസ്ലിംങ്ങള്‍ക്കായി നിരവധി മുസ്ലിം രാഷ്ട്രങ്ങളുണ്ട്. അതിനാല്‍ ഇത്തരമൊരു നിയമം അനിവാര്യമാണ്. എന്നായിരുന്നു ഗഡ്കരി പറഞ്ഞത്.

Exit mobile version