പൗരത്വ നിയമ ഭേദഗതി; പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി മദ്രാസ് ഐഐടി ഡീന്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധസമരവുമായി രംംഗത്തെത്തിയവരില്‍ ഏറെയും. എന്നാല്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മദ്രാസ് ഐഐടി ഡീന്‍ അറിയിച്ചു.

രാജ്യത്തെങ്ങും പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ ഐഐടി ക്യാമ്പസിനുള്ളിലും വിദ്യാര്‍ത്ഥികള്‍ സ്വരമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. ക്യാമ്പസിനു പുറത്തുള്ള സമരങ്ങളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കാണിച്ച് ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ അയച്ചിട്ടുമുണ്ട്. എന്നാല്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

Exit mobile version