‘ഈ ദുര്‍ഭരണം തീരുംവരെ എന്റെ പോരാട്ടം അവസാനിക്കില്ല’; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍

രേഖീയമായ തെളിവുകളുടെയോ അതിന്റെ അഭാവത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരാളുടെ പാരമ്പര്യത്തെ നിഷേധിക്കാനാവില്ല

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം രാജ്യത്തിന്റെ ഘടനയെ തകര്‍ക്കാനുള്ള അവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിലവിലെ ദുര്‍ഭരണം അവസാനിക്കുന്നതുവരെ തന്റെ പോരാട്ടം അവസാനിപ്പിക്കില്ല എന്നുമാണ് കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്.

‘ഇതാണ് സമയം, പാര്‍ലമെന്റിലെ ഭൂരിപക്ഷം എന്റെ രാജ്യത്തിന്റെ ഘടനയെ നശിപ്പിക്കാനുള്ള അവകാശമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് ശേഷം അവരുടെ അടുത്ത ആശയം ദേശീയ പൗരത്വ രജിസ്റ്റര്‍ ആണ്. രേഖീയമായ തെളിവുകളുടെയോ അതിന്റെ അഭാവത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരാളുടെ പാരമ്പര്യത്തെ നിഷേധിക്കാനാവില്ല. ഈ ദുര്‍ഭരണം തീരുംവരെ എന്റെ പോരാട്ടം അവസാനിക്കില്ല’ എന്നാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ പ്രതിഷേധ സമരം നടത്തും. ഉച്ചക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ട് വരെയാണ് പ്രതിഷേധ സമരം. സമരത്തില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും

Exit mobile version