‘നിങ്ങൾ ജനാധിപത്യപരമായി പ്രതിഷേധിക്കണം’; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിൽ അർബൻ നക്‌സലുകളെന്ന് മോഡി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്നിൽ അർബൻ നക്‌സലുകളെന്ന് ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിദ്യാർത്ഥി പ്രക്ഷോഭത്തിനു പിന്നിൽ അർബൻ നക്‌സലുകളാണ്. നിയമഭേദഗതിയെ എതിർക്കുന്നവർ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണം. സർക്കാരിന്റെ നയങ്ങളിൽ ചർച്ച നടത്താൻ വിദ്യാർത്ഥികൾ തയാറാകണമെന്നും മോഡി പറഞ്ഞു.

വിദ്യാർത്ഥികൾ ജനാധിപത്യപരമായി പ്രതിഷേധിക്കണം. സർക്കാർ വിദ്യാർത്ഥികളെ കേൾക്കാൻ തയാറാണെന്നും മോഡി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് വോട്ട് ബാങ്കാക്കി വെച്ചു. കോൺഗ്രസ് അധികാരം നിലനിർത്തിയത് നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ചാണെന്നും മോഡി ആരോപിച്ചു. ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോഡി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വീണ്ടും സംഘർഷം ആരംഭിച്ചു. സീലംപൂരിലാണ് സംഘർഷം ഉടലെടുത്തത്. ഇവിടെ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

Exit mobile version