രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണം; രാജ്നാഥ് സിംഗ്

രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

ന്യൂഡല്‍ഹി: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിമയത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണ്. ഈ പ്രവര്‍ത്തനത്തില്‍ നിന്ന് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

നിയമപരമായ രീതിയില്‍ തന്നെ സര്‍ക്കാര്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും. എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവര്‍ ഈ വിഷയത്തെ മുസ്ലിം-ഹിന്ദു പ്രശ്നം മാത്രമായാണ് കാണുന്നത്. പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം തുടങ്ങി മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വര്‍ണ ലിപികളാല്‍ എഴുതണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഝാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Exit mobile version