ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. ജ്വല്ലറിയില്‍ നിന്നും 140 പവന്‍ നഷ്ടമായെന്ന് ഉടമ പറഞ്ഞു. മാര്‍ത്താണ്ഡത്ത് പോലീസ് സ്റ്റേഷന് അടുത്തള്ള ചിലങ്ക ജ്വല്ലറിയിലാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

ഇന്നലെ രാത്രിയിലാണ് മോഷണം. ഹെല്‍മെറ്റ് ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. പിന്‍വാതില്‍ കുത്തിത്തുറന്നാണ് കള്ളന്മാര്‍ കടയുടെ അകത്ത് കടന്നത്. ജ്വല്ലറിയിലെ സിസിടിവിയില്‍ സംഭവ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കള്ളന്മാരുടെ മുഖം വ്യക്തമല്ല. ജ്വല്ലറിയില്‍ നിന്നും 140 പവന്‍ കവര്‍ന്നുവെന്നാണ് ഉടമസ്ഥന്‍ ക്രിസ്റ്റഫര്‍ പറയുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മാര്‍ത്താണ്ഡം പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version