രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട; 1300 കോടി വില വരുന്ന മയക്കുമരുന്നുമായി അന്താരാഷ്ട്ര സംഘം പിടിയില്‍

രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. 1300 കോടി രൂപയുടെ മയക്കുമരുന്നുമായി ഡല്‍ഹിയില്‍ അന്താരാഷ്ട്ര സംഘം പിടിയിലായി.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. 1300 കോടി രൂപയുടെ മയക്കുമരുന്നുമായി ഡല്‍ഹിയില്‍ അന്താരാഷ്ട്ര സംഘം പിടിയിലായി. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഒമ്പതുപേരടങ്ങുന്ന സംഘത്തെ പിടികൂടിയത്. 20 കിലോഗ്രാം കൊക്കൈന്‍ ആണ് വെള്ളിയാഴ്ച രാജ്യതലസ്ഥാനത്തുനിന്ന് പിടികൂടിയത്.

ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, ഇന്തോനേഷ്യ, ശ്രീലങ്ക, കൊളമ്പിയ, മലേഷ്യ, നൈജീരിയ എന്നിവിടങ്ങളില്‍ വേരുകളുള്ള സംഘം ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

അഞ്ച് ഇന്ത്യക്കാര്‍, ഒരു അമേരിക്കന്‍ സ്വദേശി, ഒരു ഇന്തോനേഷ്യന്‍ സ്വദേശി, രണ്ട് നൈജീരിയന്‍ സ്വദേശികള്‍ എന്നിവരാണ് പിടിയിലായത്. കൊക്കൈന്‍ എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള കേന്ദ്രമായാണ് സംഘം ഇന്ത്യയെ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 100 കോടി വിലവരുന്നതടക്കം 1300 കോടിയുടെ മയക്കുമരുന്നുകാണ് പിടിച്ചെടുത്തത്.

Exit mobile version