അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ഒരു കല്ലും പതിനൊന്ന് രൂപയും സംഭാവന നൽകണം; ജനങ്ങളോട് ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

ഗിരിടിഹ്: ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും അയോധ്യ ക്ഷേത്ര വിഷയം ആയുധമാക്കി ബിജെപിയും യോഗി ആദിത്യനാഥും. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി ജാർഖണ്ഡിലെ ഓരോ വീട്ടിൽ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘അയോധ്യയിൽ വളരെ അടുത്ത് തന്നെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കും. ജാർഖണ്ഡിലെ ഓരോ വീട്ടിൽ നിന്നും 11 രൂപയും ഒരു ശിലയും സംഭാവന നൽകാൻ ഞാൻ അപേക്ഷിക്കുന്നു’- യോഗി ആദിത്യനാഥ് പറഞ്ഞു.

സമൂഹം നൽകുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധത്തിലുള്ള വിവേചനങ്ങളുമില്ലാതെ സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version