വിവാഹദിനത്തില്‍ ഉള്ളിമാല കൈമാറി വധുവും വരനും! അതിഥികളുടെ സമ്മാനം ഉള്ളിക്കൂട

വിവാഹദിനത്തില്‍ ഉള്ളിയും വെളുത്തുള്ളിയും കൊണ്ട് നിര്‍മ്മിച്ച പൂമാലയാണ് ഇരുവരും പരസ്പരം കൈമാറിയത്.

ലഖ്‌നൗ: രാജ്യത്ത് ഉള്ളി വില കൂടിയതോടെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു കല്ല്യാണ പെണ്ണും ചെക്കനും. വിവാഹദിനത്തില്‍ ഉള്ളിയും വെളുത്തുള്ളിയും കൊണ്ട് നിര്‍മ്മിച്ച പൂമാലയാണ് ഇരുവരും പരസ്പരം കൈമാറിയത്.

ദിനം പ്രതി മുന്നോട്ട് കുതിക്കുന്ന ഉള്ളി വിലയില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് ദമ്പതികള്‍ പറയുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ വധൂവരന്‍മാര്‍ക്ക് സമ്മാനിച്ചത് ഓരോ ബാസ്‌കറ്റ് നിറയെ ഉള്ളിയായിരുന്നു.

ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് വിവാഹം നടന്നത്. സ്വര്‍ണത്തിനൊപ്പം മൂല്യമുള്ള വസ്തുവായിട്ടാണ് ഇപ്പോള്‍ മിക്കവരും ഉള്ളിയെ പരിഗണിക്കുന്നത്. വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് ഉളളിമാല അണിയാനുള്ള തീരുമാനമെന്ന് അവര്‍ പറയുന്നു.

ഭക്ഷ്യവസ്തുക്കള്‍ക്കും ഉള്ളിക്കും വിലവര്‍ദ്ധിച്ചതിനെതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കുകയാണ് ദമ്പതികള്‍ ചെയ്തതെന്ന് സമാജ് വാദി പാര്‍ട്ടി അ?ഗമായ സത്യപ്രകാശ് അഭിപ്രായപ്പെട്ടു. ഇത്തരം സാമൂഹ്യപ്രസക്തമായ വിഷയങ്ങളില്‍ സമാജ് വാദി പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version