ഒടുവില്‍ കണ്ടെത്തി! നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് …? നിര്‍ദേശം ലഭിച്ചതായി പവന്‍ ജലാദ്

നിര്‍ഭയ കേസിലെ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയതും ഞെട്ടിച്ചതുമായ കൂട്ടബലാത്സംഗ കേസാണ് നിര്‍ഭയ. നടുക്കിയ സംഭവം ഇപ്പോള്‍ ഏഴ് വര്‍ഷം പിന്നിട്ടു. ആ നടുക്കിയ സംഭവ വികാസങ്ങളില്‍ ഇന്നും ഇന്ത്യയിലെ ഓരോ പൗരനിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. ഇപ്പോള്‍ ആ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ തേടിയുള്ള അലച്ചിലിലായിരുന്നു പോലീസും അധികൃതരും.

ഒടുവില്‍ ആരാച്ചാരെ കണ്ടെത്തിയെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ ഏക അംഗീകൃത ആരാച്ചാര്‍ പവന്‍ ജലാദ് ആണെന്നാണ് വിവരം. തിഹാറിലേക്ക് പോകാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം ലഭിതച്ചതായി പവന്‍ ജലാദ് പറയുന്നു. ഉടനെ തിഹാറില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദേശം കിട്ടിയാലുടന്‍ സന്തോഷത്തോടെ ജോലി ചെയ്യുമെന്നും പവന്‍ ജലാദ് പറഞ്ഞു. നിര്‍ഭയ കേസിലെ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ക്ക് വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് ദയാഹര്‍ജി നല്‍കാന്‍ അവസരം വന്നിട്ടും നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വഴി തെളിഞ്ഞത്. ഉത്തര്‍പ്രദേശിലെ അംഗീകൃത ആരാച്ചാരില്‍ ഒരാളാണ് പവന്‍ ജലാദ്. മാസം 3000 രൂപയാണ് ഇദ്ദേഹത്തിന്റെ ശമ്പളം. പവന്‍ ജലാദിന്റെ അച്ഛനും മുത്തച്ഛനും ആരാച്ചാര്‍ ആയിരുന്നു. അങ്ങനെ പവന്‍ ജലാദും ആരാച്ചാര്‍ ആയി.

നിര്‍ഭയ കേസിലെ പ്രതികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിന് സ്വന്തമായി ഒരു ആരാച്ചാര്‍ ഇല്ല. ആ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശിലുള്ള പവന്‍ ജലാദിനെ തിഹാറിലേക്ക് വിളിപ്പിച്ചത്. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവര്‍ക്ക് വേദനയില്ലാത്ത മരണം നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പവന്‍ വ്യക്തമാക്കുന്നു.

Exit mobile version