അമ്പതാം ദൗത്യം വിജയിച്ച് അഭിമാനമായി പിഎസ്എൽവി; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിലെത്തി

ശ്രീഹരിക്കോട്ട: അമ്പതാം ദൗത്യവും വിജയകരമായി പൂർത്തിയാക്കി പിഎസ്എൽവിയുടെ അഭിമാന കുതിപ്പ്. ചരിത്ത്രിന്റെ തന്നെ ഭാഗമായ പിഎസ്എൽവി ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയാണ് ഇത്തവണ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബിആർ1-നേയും വിവിധ വിദേശ രാജ്യങ്ങളുടെ ഒമ്പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്എൽവിയുടെ ക്യുഎൽ പതിപ്പ് ഭ്രമണപഥത്തിലേക്ക് എത്തിയത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ആയിരുന്നു വിക്ഷേപണം. എസ്ആർ ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടർ. അഞ്ചുവർഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബിആർ1. കൃഷി, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്ന ഉപഗ്രഹമാണിത്.

ഭൗമോപരിതലത്തിൽനിന്ന് 576 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കുന്ന ചുമതലയായിരുന്നു പിഎസ്എൽവി വിജയകരമായി പൂർത്തിയാക്കിത്. ജപ്പാൻ, ഇറ്റലി, ഇസ്രായേൽ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തിൽ പിഎസ്എൽവി വഹിക്കുന്നുണ്ട്. 21 മിനിറ്റും 19.5 സെക്കന്റുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക.

ലോകമെമ്പാടുമുള്ള ഏറ്റവും വിജയകരമായ വിക്ഷേപണ വാഹനങ്ങളിലൊന്നാണ് പിഎസ്എൽവി. ഇതുവരെയുള്ള ദൗത്യങ്ങളിൽ രണ്ടുതവണയൊഴികെ മറ്റെല്ലാ ദൗത്യങ്ങളിലും പിഎസ്എൽവി.വിജയചരിത്രം കുറിച്ചിട്ടുണ്ട്. ഇതുവരെയായി ഇന്ത്യയുടെ 40-ഉം വിദേശ രാജ്യങ്ങളുടെ 110 ഉം ഉപഗ്രഹങ്ങൾ പിഎസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. 1993-ലെ ആദ്യ പറക്കലും 2017-ലെ 41-ാം പറക്കലും മാത്രമായിരുന്നു പരാജയങ്ങൾ.

Exit mobile version