വിദ്യാര്‍ഥി പ്രതിഷേധം: ബിഎച്ച്‌യുവിലെ മുസ്ലീം സംസ്‌കൃത അധ്യാപകന്‍ രാജിവച്ചു

ലക്‌നൗ: വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃതം വിഭാഗത്തിലെ ഇസ്ലാംമതവിശ്വാസിയായ അസിസ്റ്റന്റ് പ്രൊഫസര്‍ രാജിവച്ചു. സംസ്‌കൃത അധ്യാപകന്‍ പ്രൊഫസര്‍ ഫിറോസ് ഖാനാണ് രാജിവെച്ചത്.

ഹിന്ദു അല്ലാത്ത അധ്യാപകന്‍ തങ്ങളെ പഠിപ്പിക്കേണ്ടന്ന് ആയിരുന്നു പ്രതിഷേധകരായ വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം സംസ്‌കൃതം വിഭാഗത്തില്‍ നിന്ന് രാജിവച്ച ഫിറോസ് ഖാന്‍ ഇവിടുത്തെ മറ്റൊരു വിഭാഗത്തില്‍ സംസ്‌കൃതം പഠിപ്പിക്കും.

ഹിന്ദുവല്ലാത്ത അധ്യാപകനെ സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒരു മാസമായി യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധത്തിലായിരുന്നു.

സര്‍വകലാശാലയുടെ ഹൃദയമാണ് സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് എന്നാണ് ബിഎച്‌യു സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ വാക്കുകളെന്നും, അഹിന്ദുവായ അധ്യാപകനെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമിക്കുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം.

കഴിഞ്ഞ മാസം നവംബര്‍ 5 ന് യൂണിവേഴ്‌സിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ച ഫിറോസ് ഖാന് വിദ്യാര്‍ഥി പ്രതിഷേധം മൂലം ഒരു തവണ പോലും ക്ലാസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Exit mobile version