പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതില്‍ ജെഡിയുവില്‍ ഭിന്നത; പിന്തുണച്ചതിലുള്ള അതൃപ്തി അറിയിച്ച് പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നതിനിടെ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതില്‍ ജെഡിയുവില്‍ ഭിന്നത.ലോക്‌സഭയില്‍ പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച് ജെഡിയു വോട്ട് ചെയ്തതില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടി ഉപാധ്യക്ഷനും തിരഞ്ഞെടുപ്പ് വിദഗ്ദ്ധനുമായ പ്രശാന്ത് കിഷോര്‍ രംഗത്തെത്തി.

മതം അടിസ്ഥാനമാക്കി പൗരത്വ അവകാശത്തില്‍ വിവേചനം കാണിക്കുന്നതാണ് പൗരത്വഭേദഗതി ബില്ല്.ജെഡിയു ഇതിനെ പിന്തുണച്ചത് നിരാശയോടെയാണ് കാണുന്നത്.- അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ ആഞ്ഞടിച്ചു.

ബില്ലിനെ പിന്തുണച്ച നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ ആര്‍ജെഡിയും രംഗത്തെത്തിയിട്ടുണ്ട്. നീതിഷ് കുമാര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും മോഡിയുടെ അടിമയായി മാറിയിട്ടുണ്ടെന്ന് ആര്‍ഡജെഡി നേതാക്കള്‍ പറഞ്ഞു.

Exit mobile version