പാര്‍ലമെന്റ് പാസാക്കിയ എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഇപ്പോള്‍ നെഹ്‌റു കുടുംബത്തിന് നിലവില്‍ സിആര്‍പിഎഫ് സുരക്ഷ മാത്രമാണ് നല്‍കുന്നത്.

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് ഇപ്പോള്‍ നിയമമാകുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഈ നടപടി പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നെഹ്‌റു കുടുംബത്തിന് നിലവില്‍ സിആര്‍പിഎഫ് സുരക്ഷ മാത്രമാണ് നല്‍കുന്നത്.

ഇതോടൊപ്പം ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലിനും രാഷ്ടപതി അംഗീകാരം നല്‍കി.

Exit mobile version