തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നു.

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനില്‍ നിന്നാണ് അരശ കുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഡിഎംകെ ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തില്‍ വച്ചായിരുന്നു ചടങ്ങ്.

അരശ കുമാര്‍ ഡിഎംകെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ വെച്ച് അരശകുമാര്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചത് അഭ്യൂഹങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. എം കെ സ്റ്റാലിനാകും അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയെന്നായിരുന്നു അരശകുമാര്‍ അന്ന് പ്രസ്താവിച്ചത്.

Exit mobile version