പശ്ചിമ ആഫ്രിക്കയില്‍ കപ്പല്‍ തട്ടിയെടുത്ത സംഭവം; കപ്പല്‍ സുരക്ഷിതം, സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി വി മുരളീധരന്‍

പശ്ചിമ ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ തട്ടിയെടുത്തു. നൈജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് സംഭവം.

ന്യൂഡല്‍ഹി: പശ്ചിമ ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ തട്ടിയെടുത്തു. നൈജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് സംഭവം. കപ്പലില്‍ 18 ഇന്ത്യക്കാര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 7. 20 നാണ് സംഭവം നടന്നത്. 10 പേര്‍ അടങ്ങുന്ന കടല്‍ക്കൊള്ളക്കാരുടെ സംഘമാണ് തട്ടികൊണ്ടുപോകല്‍ നടത്തിയത്. ഈ പ്രദേശത്ത് ഇത് മൂന്നാം തവണ തട്ടികൊണ്ടുപോകല്‍ നടക്കുന്നത്. 19 പേരെ തട്ടികൊണ്ടുപോയെന്ന് കമ്പനി സ്ഥിരീകരിച്ചു.

അതേസമയം, കപ്പല്‍ സുരക്ഷിതമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അറിയിപ്പ്. കപ്പലില്‍ ശേഷിക്കുന്ന ഏഴ് നാവികരോട് കപ്പല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

Exit mobile version