ഡല്‍ഹിയില്‍ രണ്ട് ഡോക്ടര്‍മാരുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ രണ്ട് ഡോക്ടര്‍മാരുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി. വെടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. ഓം പ്രകാശ് കുകെര്‍ജാ (65), സുദീപ്ത മുഖര്‍ജീ (55) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരേ ആശുപത്രിയില്‍ ജോലി ചെയുന്നവരാണ്.

ഡല്‍ഹിയിലെ രോഹിണിയിലെ സെക്ടര്‍ 13ല്‍ പാര്‍ക്ക് ചെയ്ത കാറിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണപ്പെട്ട ,രണ്ടു പേരും ഒരേ ആശുപത്രിയിലെ ജീവനക്കാരാണ്. ഓം പ്രകാശ് യുവതിയെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് പോലീസ് നിഗമനം.

കുകര്‍ജി വിവാഹിതനാണ്. ഇദ്ദേഹത്തിന് മുഖര്‍ജിയുമായി വിവാഹേതര ബന്ധമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, ഈ കാരണമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. വിശദമായ അന്വേഷണം ഡല്‍ഹി പോലീസ് ആരംഭിച്ചു.

Exit mobile version