ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കം; സൈനീകന്‍ ആറ് സഹസൈനീകരെ വെടിവച്ചു കൊന്നു

റായ്പൂര്‍: ഇന്റോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ സംഘര്‍ഷം. സേനാംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ചത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ പോസ്റ്റ് ചെയ്തിരുന്ന പോലീസുകാര്‍ തമ്മിലാണ് വെടിവെയ്പുമുണ്ടായത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിടി) 45 ബറ്റാലിയനിലെ കദേനാര്‍ ക്യാമ്പില്‍ പോസ്റ്റ് ചെയ്തിരുന്നവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരു ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് വെടിയുതിര്‍ത്ത ജവാനെ മറ്റുള്ളവര്‍ വെടിവെച്ച് കൊന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി നാരായണ്‍പൂര്‍ എസ്പി മോഹിത് ഗാര്‍ഗ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു

Exit mobile version