സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ തൂവാല നഷ്ടപ്പെട്ടു; പരാതിയുമായി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ പോലീസ് സ്‌റ്റേഷനില്‍

നാഗ്പൂര്‍: തൂവാല കാണാതെ പോയതിന് പോലീസില്‍ പരാതി നല്‍കി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍. നാഗ്പൂര്‍ സ്വദേശിയായ ഹര്‍ഷവര്‍ധന്‍ ജിതെയെന്ന മുന്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ് തൂവാല കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.

റെയില്‍വേയിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകരെ കാണാനായി തിങ്കളാഴ്ച ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ ഓഫീസില്‍ പോയതായിരുന്നു ഹര്‍ഷവര്‍ധന്‍. പോകുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന തൂവാല മടങ്ങി വരുമ്പോള്‍ കാണാതായി. ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും തൂവാല കണ്ടെത്താനായില്ല.

തുടര്‍ന്ന് ഹര്‍ഷവര്‍ധന്‍ സര്‍ദാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുവാല നഷ്ടമായെന്ന് വ്യക്തമായതോടെ തൂവാല മോഷ്ടിക്കപ്പെട്ടതാണെന്നും, ആരെങ്കിലും അത് ദുരൂപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.സംഭവത്തില്‍ പോലീസ് ഹര്‍ഷവര്‍ധന്റെ പരാതി സ്വീകരിച്ചു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Exit mobile version