‘പ്രിയങ്കാ ചോപ്ര സിന്ദാബാദ്’ പ്രിയങ്കാ ഗാന്ധിക്ക് ജയ് വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നാക്ക് ചതിച്ചു, വൈറലായി വീഡിയോ

കോണ്‍ഗ്രസ് നേതാവിനാണ് അമളി സംഭവിച്ചത്.

ന്യൂഡല്‍ഹി: ഇന്ന് സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരിട്ട നാണക്കേട് ആണ്. എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിക്ക് ജയ് വിളിച്ചതാണ് വീഡിയോ. എന്നാല്‍ ജയ് വിളി നടി പ്രിയങ്കാ ചോപ്രയ്ക്ക് ആയി പോയി എന്ന് മാത്രം. കോണ്‍ഗ്രസ് നേതാവിനാണ് അമളി സംഭവിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് പ്രാദേശിക നേതാവായ സുരേന്ദര്‍കുമാര്‍ പ്രിയങ്കാ ഗാന്ധിക്ക് പകരം പ്രിയങ്കാ ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര ആ സമയം സമീപത്തുണ്ടായിരുന്നു.

‘സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്..’ എന്നായിരുന്നു സുരേന്ദര്‍ കുമാര്‍ ആവേശ പൂര്‍വം മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ അബദ്ധം സുഭാഷ് ചോപ്ര ശ്രദ്ധയില്‍പ്പെടുത്തി. ഉടനെ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു.

Exit mobile version