തമിഴ് സിനിമ താരം രാധാരവി ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: പ്രസിദ്ധ തമിഴ് സിനിമ സീരിയല്‍ താരമായ രാധാരവി ബിജെപിയില്‍ ചേര്‍ന്നു. ആദ്യം ഡിഎംകെയില്‍ പ്രവര്‍ത്തിച്ച രാധാമണി പിന്നീട് എഐഎഡിഎംകെയിലും ചേര്‍ന്ന് പ്രവൃത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിജെപിയിലേക്കുള്ള പ്രവേശനം.

പ്രമുഖ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് രാധാരവി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2001ല്‍ നിയമസഭയിലേക്ക് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി രാധ രവി മത്സരിച്ച് ജയിച്ചിട്ടുണ്ട്.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ പ്രസിദ്ധനാണ് രാധ രവി. പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളേയും സൂപ്പര്‍ താരം നയന്‍ താരയേയും അപമാനിച്ചതിന്റെ പേരില്‍ രാധാ രവിക്ക് നേരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

Exit mobile version