ഉള്ളിക്ക് വേണ്ടി ക്യൂ നിന്ന് ക്ഷമ കെട്ട് അക്രമാസക്തരായി ജനങ്ങള്‍; ഹെല്‍മറ്റ് ധരിച്ച് വില്‍പ്പന നടത്തി തൊഴിലാളികള്‍

പട്‌ന: വില റോക്കറ്റ് പോലെ കുതുച്ചുയരുമ്പോള്‍ രാജ്യത്ത് ഉള്ളി മോഷണം പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ നാട്ടുകാരുടെ അക്രമം ഭയന്ന് ഹെല്‍മറ്റ് ധരിച്ച് ഉള്ളി വില്‍ക്കേണ്ടി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ബിഹാറിലെ പട്‌നയിലാണ് സംഭവം. കോര്‍പറേറ്റീവ് മാര്‍ക്കറ്റിങ് യൂണിയന്‍ ലിമിറ്റഡ് ജീവനക്കാര്‍ ഹെല്‍മെറ്റ് ധരിച്ചാണ് ഇവിടെ ഉള്ളി വില്ക്കാനിറങ്ങിയത്. കിലോയ്ക്ക് 35 രൂപ നിരക്കില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാണ് ജനങ്ങള്‍ ഉള്ളി വാങ്ങിയത്. ഉള്ളിക്ക് വേണ്ടി കാത്തുനിന്ന് ക്ഷമ കെട്ട നാട്ടുകാര്‍ എങ്ങാനും അക്രമാസക്തരാകുമോ എന്ന് ഭയന്നാണ് ഉദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിച്ചത്.

ക്യൂവില്‍ നിന്ന് വലഞ്ഞ ജനങ്ങള്‍ കഴിഞ്ഞദിവസം തങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുവെന്നും കല്ലുകളും വടികളും വലിച്ചെറിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓരോ കോളനിയിലും പോയി ഉള്ളി വിതരണം നടത്താന്‍ ശ്രമിക്കുമ്പോഴും ക്ഷമകെട്ട ജനം രോഷത്തോടെയാണ് പ്രതികരിക്കുന്നതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ ഒരുവിധത്തിലുള്ള സുരക്ഷാ സംവിധാനവും ഒരുക്കാതെ വന്നതോടയാണ് ഉദ്യോഗസ്ഥര്‍ സ്വയം സംരക്ഷ മാര്‍ഗങ്ങള്‍ തേടിയത്.

Exit mobile version