റെയ്ഡില്‍ പിടിച്ചെടുക്കുന്ന മദ്യം ഇനി നശിപ്പിക്കില്ല, 25 ശതമാനം വിലകുറച്ച് വില്‍ക്കും; പുതിയ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍

പിടിച്ചെടുക്കുന്ന മദ്യം പരിശോധന നടത്തിയ ശേഷമായിരിക്കും വില്‍പനക്കെത്തിക്കുക.

ന്യൂഡല്‍ഹി: റെയ്ഡിലും മറ്റുമായി പിടിച്ചെടുത്ത മദ്യം ഇനി നശിപ്പിച്ചു കളയുകയില്ല, പകരം 25 ശതമാനം വില കുറച്ച് വില്‍ക്കാനുള്ള തീരുമാനത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍. യഥാര്‍ത്ഥ മദ്യവിലയേക്കാളും 25ശതമാനം വില കുറച്ച് നല്‍കാനാണ് തീരുമാനം. എക്സൈസ് വകുപ്പിന്റെ ഈ നിര്‍ദേശം ഡല്‍ഹി ധനകാര്യ വകുപ്പ് അംഗീകരിക്കുകയും ചെയ്തു.

ഇതു സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന മദ്യം എക്സൈസ് വകുപ്പ് നശിപ്പിക്കുകയാണ് പതിവ്. ഈ പതിവില്‍ നിന്നാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

പിടിച്ചെടുക്കുന്ന മദ്യം പരിശോധന നടത്തിയ ശേഷമായിരിക്കും വില്‍പനക്കെത്തിക്കുക. പരിശോധനയിലൂടെ മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം 25 ശതമാനം വിലക്കുറവില്‍ വില്‍പ്പനക്കെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നടത്തുന്ന മദ്യ ഷോപ്പുകള്‍ വഴിയാകും ഈ മദ്യങ്ങള്‍ വില്‍പ്പനയ്ക്ക് എത്തുക.

Exit mobile version