ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; മൂന്നംഗ സംഘം പിടിയില്‍

ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധിതിയിട്ട മൂന്നംഗ സംഘം പിടിയില്‍. ഗുവാഹത്തില്‍ നിന്നാണ് ഡല്‍ഹി പോലീസ് മൂവരെയും അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെയാണ് പിടികൂടിയതെന്നും ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

ഐഇഡി ഉപകരണങ്ങള്‍ ഇവരില്‍ നിന്ന് പിടികൂടിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ഉത്സവങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പിടിയിലായവരുടെ പദ്ധതി. ആസാമിലെ ഗോപാല്‍പാരയില്‍ ആദ്യം സ്‌ഫോടനം നടത്താനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടതെന്നും പോലീസ് വെളിപ്പെടുത്തി.

Exit mobile version